ലൂപ്പസ് രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാം

0

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി താളം തെറ്റുന്ന അവസ്ഥയാണ് ലൂപ്പസ് രോഗത്തിലേക്ക് നയിക്കുന്നത്. ഇതിന്‍റെ ഫലമായി സ്വന്തം കോശങ്ങളെയും രോഗാണുക്കളെയും വേർതിരിച്ചറിയുവാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നു. ഇതുമൂലം സ്വന്തം ശരീര കോശങ്ങൾക്കെതിരെ പ്രതിപ്രവർത്തനം നടത്താനിടയാക്കുന്നു

സ്ത്രീകളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. 15 മുതൽ 35 വയസിനിടയിലുളളവരാണ് രോഗം ബാധിക്കുന്നവരിലധികവും . എന്നാല്‍ പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ലൂപ്പസ് രോഗം നേരത്തെ തിരിച്ചറിയാന്‍ കഴിയും .ലൂപ്പസ് രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ചയാണ് ലൂപ്പസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്, ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടുക, വിട്ടുമാറാത്ത പനി, വിളര്‍ച്ച, സന്ധിവേദന , സൂര്യപ്രകാശമേറ്റാല്‍ തൊലി ചുവന്നു തടിക്കുക, വായ്ക്കകം എപ്പോഴും വരണ്ടിരിക്കുക, വൃക്ക സംബന്ധമായ അസുഖങ്ങള്‍,

ദഹന സംബന്ധമായ പ്രശ്നങ്ങള്‍,ഇടക്കിടെയുളള തലകറക്കം എന്നിവ ലൂപ്പസ് രോഗത്തിന്‍റെ ലക്ഷണങ്ങളായേക്കാം. ഡോക്ടറുടെ സഹായത്തോടെ ഈ ലക്ഷണങ്ങള്‍ ലൂപ്പസിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണോ എന്ന കാര്യം ഉറപ്പ് വരുത്തുക

Leave A Reply

Your email address will not be published.