ഗ്രീന്‍ ടീ ശീലമാക്കൂ .. ഹൃദയം രക്ഷിക്കൂ

0

ഹൃദയാഘാത സാധ്യത കുറക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് ഗുണകരമെന്ന് പഠനം. ബ്രിട്ടീഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ്‌ ഗ്രീന്‍ ടീയുടെ ഗുണങ്ങളെ കുറിച്ച് പറയുന്നത്. പക്ഷാഘാതത്തെ പ്രതിരോധിക്കാനും ഗ്രീന്‍ ടീ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലാൻസ്റ്റർ സർവകലാശാലയിലെയും ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലയിലെയും ഗവേഷകരാണ് ഗ്രീൻ ടീയെ കുറിച്ചുള്ള പഠനം നടത്തിയത്. മറവി രോഗത്തിനും ഗ്രീന്‍ ടീ ഏറെ ഗുണകരമാണ്. രക്തക്കുഴലുകളില്‍ കണ്ടെത്താവുന്ന അപകടകരമായ പ്രോട്ടീന്‍ ഫലകങ്ങള്‍ നീക്കം ചെയ്യാനും ഗ്രീന്‍ ടീ സഹായിക്കും.

പൊണ്ണത്തടിയുള്ളവര്‍ക്ക് ദിവസം ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നന്നായിരിക്കും. ഗ്രീന്‍ ടീ കുടിച്ചാല്‍ തടി കുറയുക മാത്രമല്ല മറിച്ച്‌ രോഗപ്രതിരോധ ശക്തി കൂടുമെന്നും പഠനം പറയുന്നു. മറവി രോഗത്തിന്‌ ഗ്രീന്‍ ടീ ഏറെ ഗുണകരമാണ്. ഇതൊക്കെയാണെങ്കിലും ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിനെ ദോഷകരമായി ബാധിച്ചേക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

Leave A Reply

Your email address will not be published.