ഈന്തപ്പഴം വർധക്യമകറ്റുമെന്നോ ?

0

ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് അറേബ്യൻ മണ്ണിലെ ഈന്തപ്പഴം.ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം ഭക്ഷണത്തില്‍‍ ഉള്‍പ്പെടുത്തുന്നത് ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് സഹായകമാണ്.

ഈന്തപ്പഴത്തില്‍ ധാരാളം അന്നജം,കാല്‍സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഈന്തപ്പഴത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു.

അതിനു പുറമേ പല്ലിന്‍റെയും എല്ലിന്‍റെയും ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനും ഇൗന്തപ്പഴം വളരെ ഫലപ്രദമാണ്. ആന്‍റി ഓക്സിഡന്‍റുകളാണ് ഈന്തപ്പഴത്തിന്‍റെ മറ്റൊരു പ്രത്യേകത. അതു കൊണ്ടുതന്നെ ഇൗന്തപ്പഴം കഴിക്കുന്നത് അകാല വാര്‍ധക്യത്തെ അകറ്റി നിര്‍ത്തുന്നു.

ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഇത് വിളര്‍ച്ച പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍‍ക്കാവശ്യമായ പല വസ്തുക്കളും ഇൗന്തപ്പഴത്തില്‍ ധാരാളമടങ്ങിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം രണ്ടോ മൂന്നോ ഈന്തപ്പഴത്തില്‍ കൂടുതല്‍ കഴിക്കരുതെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

Leave A Reply

Your email address will not be published.