സിഡ്നി ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

0

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റണ്‍സിന്‍റെ തോൽവി.  ഓസീസിന്റെ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മയുടേയും ധോണിയുടേയും 137 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രോഹിത് 133 റണ്‍സും ധോണി 51 റണ്‍സുെമടുത്ത് പുറത്തായി. ധോണി ഏകദിനക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചു . നാല് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ അടക്കം മൂന്നുവിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ജെയ് റിച്ചാര്‍ഡ്സണാണ് മാന്‍ ഓഫ് ദ് മാച്ച്.

ജേസണ്‍ ബെഹ്‌റന്‍ഡോഫ് രണ്ട് വിക്കറ്റ് നേടി. രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ആയിരാമത് വിജയമാണ് ഇത്. ടോസ് നേടി ബാറ്റുചെയ്ത ഓസീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടിയിരുന്നു. ഷോണ്‍ മാര്‍ഷ്, ഖവാജ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ആറുറണ്‍സെടുത്ത ഓപ്പണര്‍ ആരണ്‍ ഫിഞ്ചിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ നൂറാം ഏകദിന വിക്കറ്റ് സ്വന്തമാക്കി.

ഓസ്ട്രേലിയ ഉയർത്തിയ 289 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് രോഹിത്തിന്റെ തകർപ്പൻ സെഞ്ചുറിയും (129 പന്തിൽ 133), മഹേന്ദ്രസിങ് ധോണിയുടെ അർധസെഞ്ചുറിയും (96 പന്തിൽ 51) ഒരു ഘട്ടത്തിൽ പ്രതീക്ഷ നൽകിയതാണ്. എന്നാൽ,  ജൈ റിച്ചാർഡ്സൻ–ജേസൺ ബെഹ്റൻഡ്രോഫ് സഖ്യത്തിന്റെ ഉജ്വല ബോളിങ് പ്രകടനമാണ് മൽസരം ആതിഥേയർക്ക് അനുകൂലമാക്കിയത്. ഇതോടെ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഓസീസ് വിജയം 34 റൺസിന്. മൂന്നു മൽസരങ്ങടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തുകയും ചെയ്തു.

 

Leave A Reply

Your email address will not be published.