പച്ചകുത്തലിന് പിന്നിലെ അപകടങ്ങള്‍

0

പച്ചകുത്താന്‍ ഇഷ്ടപ്പെടുന്നവര്‍ ഇന്നത്തെ തലമുറയില്‍ ഏറെയാണ്. പ്രത്യേകിച്ചും കൗമാരക്കാര്‍. പക്ഷേ  ഇതിന് പിന്നിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആർക്കും അറിവില്ല.പാതയോരങ്ങളിലെയും മറ്റുമുള്ള പച്ചകുത്തല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴി തുറക്കുന്നുവെന്നാണ് കണ്ടെത്തല്‍. പലരും അശാസ്ത്രീയമായാണ് പച്ചകുത്തുന്നതെന്നാണ് ഇതിന്‍ റെ പ്രധാന കാരണം.

ഒരാള്‍ക്ക് ഉപയോഗിച്ച സൂചി മറ്റൊരാളില്‍ പ്രയോഗിക്കുക വഴി എച്ച് ഐ വി പോലും ബാധിച്ചേക്കാനിടയുണ്ട്. കൂടാതെ ഗുരുതരമായ ചര്‍മരോഗങ്ങളും മഞ്ഞപ്പിത്തമടക്കമുള്ള അസുഖങ്ങളും ബാധിച്ചേക്കാം. സുരക്ഷിതമായ പച്ചകുത്തലിന്റെ ആദ്യപടി പച്ചകുത്തുന്നയാള്‍ കൈകള്‍ അണുനാശിനിയുപയോഗിച്ച് ശുദ്ധമാക്കുക എന്നതാണ്. ഗ്ലൗസ് ധരിക്കുക, സൂചിയും അനുബന്ധ സാമഗ്രികളും അണുവിമുക്തമാക്കുകയും വേണം. എന്നാല്‍ പലരും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.