ഇനി മുതൽ സൗദി 60 വയസിന് മേൽ പ്രായമുളളവരെ റിക്രൂട്ട് ചെയ്യില്ല

0

റിയാദ്: മരുഭൂമിയിൽ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങൾ പ്രവാസികളെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് . സൗദി അറേബ്യയിൽ പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥക്ക് അംഗീകാരം. 60 വയസിന് മുകളില്‍ പ്രായമുള്ളവരെ ഇനി മുതൽ റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കിയത്. 2016 പാസാക്കിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോള്‍ അംഗീകരിച്ചത്.പുതിയ വ്യവസ്ഥപ്രകാരം സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. കൂടാതെ വിദേശികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കണം.

18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിലും പ്രായമുള്ളവരെയും ഇനി റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍, വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകര്‍ എന്നിവരെ പ്രായ പരിധി നോക്കാതെ റിക്രൂട്ട് ചെയ്യാന്‍ കഴിയും.അതേസമയം ശമ്പളം നല്‍കാതിരിക്കല്‍, ബിനാമി ബിസിനസ്സ്, തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ മന്ത്രാലയത്തിനു അധികാരമുണ്ടായിരിക്കും.

Leave A Reply

Your email address will not be published.