അ​ലോ​ക് വ​ർ​മ​യെ മാ​റ്റി​യ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യം; മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

0

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ‍​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് അ​ലോ​ക് വ​ർ​മ​യെ മാ​റ്റി​യ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ‘ഡ​യ​റ​ക്ട​റെ മാ​റ്റാ​ൻ അ​ധി​കാ​ര​പ്പെ​ട്ട സ​മി​തി​യു​ടെ ഒ​രു യോ​ഗം പോ​ലും ചേ​രാ​തെ​യാ​ണ് ആ​ദ്യം വ​ർ​മ​യെ മാ​റ്റി​യ​ത്. പി​ന്നീ​ട്. സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തി​നുശേ​ഷം സ​മി​തി യോ​ഗം ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളൊ​ന്നും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നി​ല്ല ഈ ​ന​ട​പ​ടി​.’ -​ ഖാ​ർ​ഗെ പ​റ​ഞ്ഞു. സി​വി​സി റി​പ്പോ​ർ​ട്ട് മാ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ജ​സ്റ്റീ​സ് പ​ട്നാ​യി​കി​ന്‍റെ റി​പ്പോ​ർ​ട്ട് പോ​ലും പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ ത​യ​റാ​യി​ല്ല. കോ​ൺ​ഗ്ര​സ് ഈ ​വി​ഷ​യ​ത്തി​ൽ ആ​രു​ടെ​യും പ​ക്ഷം​ പി​ടി​ച്ചി​ട്ടി​ല്ല. അ​ലോ​ക് വ​ർ​മ​യെ ന്യാ​യീ​ക​രി​ച്ചി​ട്ടു​മി​ല്ലെന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് ത​ന്നെ നീ​ങ്ങ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ‌ നി​യ​മ​ന​ത്തി​ന്‍റെ​യും പു​റ​ത്താ​ക്ക​ലി​ന്‍റെ​യും മു​ഴു​വ​ൻ നി​യ​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ പ​ക്ഷം. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. ഒ​രൊ​റ്റ റി​പ്പോ​ർ​ട്ട് മാ​ത്രം പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​ത്തി​ലെ​ത്തുകയായിരുന്നുവെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply

Your email address will not be published.