മഹീന്ദ്ര XUV300 ബുക്കിങ് തുടങ്ങി

0

മഹീന്ദ്ര ഇറക്കുന്ന പുതിയ സബ് കോംപാക്ട് എസ്.യു.വി മോഡലായ XUV300-ന്റെ ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴിയും ഓണ്‍ലൈന്‍ വഴിയും XUV300 ബുക്ക് ചെയ്യാം. ചില ഡീലര്‍ഷിപ്പുകള്‍ കഴിഞ്ഞ മാസം തന്നെ ഇതിന്റെ അനൗദ്യോഗിക ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയില്‍ 8-12 ലക്ഷം രൂപ റേഞ്ചിലുള്ള എസ്.യു.വി മോഡലുകളോടായിരിക്കും XUV 300 മത്സരിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.

W4, W6, W8, W8 ഓപ്ഷണല്‍ എന്നീ വകഭേദങ്ങളില്‍ ലഭ്യമാകുന്ന XUV 300 ഫെബ്രുവരി 15-നാണ് പുറത്തിറങ്ങുക. സാങ്യോങ് ടിവോളി എസ്.യു.വിയുടെ അടിത്തറയായ X100 പ്ലാറ്റ്ഫോമിലാണ് പുതിയ XUV300-ന്റെയും നിര്‍മാണം.ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങി നിരവധി പ്രീമിയം ഫീച്ചേഴ്സ് വാഹനത്തിലുണ്ട്. ബ്ലാക്ക്-ബീജ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. 7 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും XUV300-ല്‍ നല്‍കുക.

വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ വാഹനത്തിന്റെ മുന്‍ഭാഗത്തെ ഗംഭീരമാക്കും. പിന്‍ഭാഗം കൂടുതല്‍ സ്പോര്‍ട്ടിയാണ്. വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്പോയിലര്‍ എന്നിവ പിന്‍ഭാഗത്തെ വ്യത്യസ്തമാക്കും.

Leave A Reply

Your email address will not be published.