ഇനി റൈഡര്‍ വേണ്ട; ബിഎംഡബ്ല്യു സ്വയം ഓടും (വിഡിയോ )

0

ഇനി മുതൽ ബൈക്കോടിച്ച്‌ ബുദ്ധിമുട്ടണം എന്നില്ല .സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു മോട്ടോറാഡ്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ R 1200 GS ബിഎംഡബ്ല്യൂ മോട്ടോറാഡ് അവതരിപ്പിച്ചത്. ഓട്ടോണമസ് ബൈക്കിലേക്കുള്ള കമ്പനിയുടെ ഒരു പ്രൊജക്റ്റ് മോഡലാണിത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും ഓടിക്കാനും നിര്‍ത്താനുമുള്ള ജോലിയെല്ലാം R 1200 GS മോഡല്‍ ഒറ്റയ്ക്ക് ചെയ്യും. വാഹനം നിര്‍ത്തി സൈഡ് സ്റ്റാന്‍ഡിലിടാനും ഇതിന് പരസഹായം ആവശ്യമില്ല.

ഭാവിയിലെ ഓട്ടോണമസ് ബൈക്കുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കാനും മറ്റ് അനുബന്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഗവേഷണത്തിനും ഈ പ്രൊജക്റ്റ് മോഡല്‍ സഹായകരമാകുമെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കി. ഇതാദ്യമായല്ല ഒരു സ്വയം നിയന്ത്രിത മോഡല്‍ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്, നേരത്തെ C1 സ്‌കൂട്ടറും ഈ സാങ്കേതികതയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

ജൈറോസ്‌കോപ്പ്‌സ്, മള്‍ട്ടിപ്പിള്‍ ക്യാമറ, റഡാര്‍, ഓട്ടോണമസ് ടെക് തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അധികം വൈകാതെ R 1200 GS സ്വയം നിയന്ത്രിത മോഡലിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് കമ്പനി പുറത്തിറക്കിയേക്കും. 125 ബിഎച്ച്പി പവറും 125 എന്‍എം ടോര്‍ക്കുമേകുന്ന 1170 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് റഗുലര്‍ R 1200 GS മോഡലിന് കരുത്തേകുന്നത്.

Leave A Reply

Your email address will not be published.