അമേരിക്കയിൽ ഭരണസ്​തംഭനം; 800,000 ജീവനക്കാർക്ക് ശമ്പളം മുടങ്ങി

0

വാഷിങ്​ടൺ: മെക്​സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭരണസ്​തംഭനം അമേരിക്കയിൽ തുടരുന്നു. ഇതുമൂലം ഏകദേശം 800,000 ജീവനക്കാർക്ക് അമേരിക്കയിൽ ശമ്പളം മുടങ്ങി. മെക്​സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ പണം അനുവദിക്കണമെന്ന ട്രംപി​​െൻറ ആവശ്യത്തെ ഡെമോക്രാറ്റുകൾ എതിർത്തതാണ്​ നിലവിലെ പ്രതിസന്ധിക്ക്​ കാരണം. യു.എസി​​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ശനിയാഴ്​ചയും കൂടി ആയപ്പോള്‍ യു.എസില്‍ ഭരണസ്​തംഭനം തുടങ്ങിയിട്ട് 22 ദിവസം പിന്നിടുന്നു.

മെക്​സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനായി 5.7 ബില്യൺ ഡോളറാണ്​ ട്രംപ്​ ആവശ്യപ്പെട്ടത്​. എന്നാൽ, ​അമേരിക്കയിലെ മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ നീക്കത്തെ എതിർത്തു. ഇതോടെ യു.എസിൽ ബജറ്റ്​ പാസാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്​ കോൺഗ്രസി​​െൻറ അനുമതി ഇല്ലാതെ ട്രഷറി ബിൽ പാസാക്കുമെന്ന്​ ട്രംപ്​ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, കടുത്ത നടപടികളിലേക്ക്​ അതിവേഗത്തിൽ ട്രംപ്​ നീങ്ങില്ലെന്നാണ്​ സൂചന. ഭാഗിക ഭരണസ്​തംഭനം മൂലം ക്രിസ്​മസിനും പുതുവത്സരത്തിനും അമേരിക്കയിലെ ഫെഡറൽ ജീവനക്കാർക്ക്​ ശമ്പളം മുടങ്ങിയിരുന്നു.

Leave A Reply

Your email address will not be published.