മെച്ചപ്പെട്ട ജീവിതത്തിന് സ്വദേശികൾക്കായി ഭവന പദ്ധതി

0

അബുദാബി : സ്വദേശികളുടെ ജീവിതനിലവാരം മെച്ചപ്പെട്ടതാണെന്ന് ഉറപ്പുവരുത്താൻ മുന്തിയ പരിഗണനയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വദേശി ക്ഷേമത്തിനായി ദേശീയ നയം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികൾക്ക് വിവിധ പ്രദേശങ്ങളിൽ ഒന്നിച്ച് താമസിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ താമസ കേന്ദ്രങ്ങൾ സജ്ജമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ആരോഗ്യകരമായ ജീവിത ശൈലി എല്ലാവർക്കും ഉറപ്പുവരുത്താനാകും. ഇക്കാര്യത്തിൽ സർക്കാർ വകുപ്പുകൾക്ക് മികച്ച സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു

ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു. വിഷൻ 2021ന്റെ ഭാഗമായി പുതിയ ജീവിത സംസ്കാരമാണ് കൊണ്ടുവരികഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.