നികുതിയും ഫീസും വ്യക്തികളെ നേരിട്ടു ബാധിക്കില്ല : കുവൈത്ത്

0

കുവൈത്ത് സിറ്റി∙ : നികുതിയും , സർക്കാർ ഫീസ് വർധനയും വ്യക്തികളെ നേരിട്ടു ബാധിക്കും വിധം നടപ്പാക്കില്ലെന്ന് കുവൈത്ത് ആസൂത്രണ-വികസന ഉന്നത സമിതി സെക്രട്ടറി ജനറൽ ഡോ.ഖാലിദ് അൽ മഹ്‌ദി. രാജ്യത്തെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് നികുതിയും ഫീസ് വർധനയും ആലോചിക്കുന്നത്. എന്നാൽ അത് സ്വദേശികളെയും വിദേശികളെയും വ്യക്തിപരമായി ബാധിക്കാത്തവിധമാകും ആസൂത്രണം ചെയ്യുക.

കൃത്യമായ മുന്നൊരുക്കങ്ങളും അക്കൗണ്ടിങ് സംവിധാനത്തിൽ ആവശ്യമായ ഭേദഗതികളും ഉറപ്പാക്കി വ്യക്തമായ ആസൂത്രണത്തിലൂടെ നടപ്പാക്കിയാൽ മാത്രമേ നികുതി സംവിധാനം രാജ്യത്ത് പ്രയോജനപ്പെടുകയുള്ളൂ.മൂന്ന് തരം സാമ്പത്തിക നേട്ടങ്ങളാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിവിഭവങ്ങളിൽനിന്നുള്ള വരുമാനം, പ്രകൃതി വിഭവങ്ങളിലുള്ള നിക്ഷേപം തുടങ്ങിയ നികുതികൾ വ്യക്തികളിലേക്ക് നേരിട്ട് ബാധിക്കാത്തവിധം നടപ്പാക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.