ഹൈടെക് ബോട്ടുജെട്ടിയിലെത്താൻ നടവഴിയില്ല

0

മങ്കൊമ്പ്: കോന്ത്യാട ഹൈടെക് ബോട്ടുജെട്ടിയിലെത്താൻ നടവഴിയില്ലാതെ അലയുകയാണ് നാട്ടുകാർ .  വർഷങ്ങളായി തകർന്നു കിടന്ന, പുളിങ്കുന്ന് പഞ്ചായത്ത് 14-ാം വാർഡിലെ ബോട്ടുജെട്ടി അടുത്തിടെയാണ് ലക്ഷങ്ങൾ മുടക്കി ആധുനികരീതിയിൽ നവീകരിച്ചത്.

ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള മേൽക്കൂരയും യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും പുനർനിർമിച്ചിട്ടുണ്ട് . ഇനി കൈവരിസ്ഥാപിക്കുന്ന ജോലികൂടി പൂർത്തിയാകാനുണ്ട് . എന്നാൽ, ജെട്ടിയിലേക്കുള്ള നടവഴിയുടെ ശോച്യാവസ്ഥ ജനങ്ങളെ പ്രയാസത്തിലാക്കുകയാണ് . കഷ്ടിച്ച് മൂന്നടി മാത്രം വീതിയുള്ള നടപ്പാത തോടുകീറിയ പോലെയാണ് കിടക്കുന്നത്. മഴ പെയ്യുകയോ ആറ്റിൽ ജലനിരപ്പുയരുകയോ ചെയ്താൽ വഴിയിൽ വെള്ളം കെട്ടി നിൽക്കും. പ്രദേശത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് തെക്കേക്കരയ്ക്ക് പോകുന്നതിനുള്ള എളുപ്പമാർഗവുമായിരുന്നു ഇവിടുത്തെ കടത്ത് കയറിയുള്ള യാത്ര.

Leave A Reply

Your email address will not be published.