റോഡരികിലെ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

0

ഗൂഡല്ലൂർ: ഗൂഡല്ലൂർ-ബത്തേരി റോഡിൽ മൂന്നാംമൈലിലും നാലാം മൈലിലും ഇടയിലുള്ള കൂറ്റൻ മരങ്ങൾ യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു . രണ്ട് സ്ഥലത്തും മരം റോഡിലേക്കിറങ്ങി ചരിഞ്ഞാണ് നിൽക്കുന്നത്. ബസുകളും ചരക്ക് വാഹനങ്ങളും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത് . മുകൾഭാഗം മരത്തിൽ തട്ടാൻ സാധ്യതയുള്ളതിനാൽ വളവിൽ വലിയ വാഹനങ്ങൾ എതിർവശം ചേർത്ത് വരുന്നത് ഇവിടെ അപകടങ്ങൾക്ക് കരണമാവുകയാണ് . ബൈക്ക് അപകടത്തിൽ ഒരു യുവാവും കഴിഞ്ഞ ആഴ്ച ഒട്ടോയും ടിപ്പറും കൂട്ടിയിടിച്ച് ഒരു യുവതിയും ഇവിടെ മരിച്ചിരുന്നു. മഴപെയ്താൽ മരം റോഡിലേക്ക് വീഴാനും സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.