പത്രവിതരണക്കാരന് കാട്ടുപന്നിയുടെ കുത്തേറ്റു

0

മേപ്പാടി: പത്രവിതരണക്കാരന് പന്നിയുടെ കുത്തേറ്റു. മേപ്പാടി നെടുംബാല ഏജന്റ് മേക്കാട്ടിൽ എം.കെ. പ്രഭാകരൻ (44) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം നടന്നത് . പത്രവിതരണത്തിനായി ബൈക്കിൽ പോവുകയായിരുന്ന പ്രഭാകന്റെ മുന്നിലേക്ക് പന്നി ചാടിവീഴുകയും പ്രഭാകരന്റെ ഇടതുകാലിൽ കുത്തുകയുമായിരുന്നു . പ്രഭാകരൻ മേപ്പാടിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രദേശത്ത് പന്നിശല്യം രൂക്ഷമായിട്ടുണ്ടെന്നും മുമ്പും പന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Leave A Reply

Your email address will not be published.