ഏ​ഷ്യ​ൻ ക​പ്പ് ; ഇന്ത്യയെ പി​ന്തു​ണച്ച ആരാധകരെ പക്ഷിക്കൂട്ടിൽ പൂ​ട്ടി​യി​ട്ട​യാ​ൾ അ​റ​സ്​​റ്റി​ൽ

0

അ​ബൂ​ദ​ബി: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ലെ ഇ​ന്ത്യ – യു.​എ.​ഇ. മ​ൽ​സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​ക്ക​രു​തെന്നാ​വ​ശ്യ​പ്പെ​ട്ട്​ ഏ​ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ പ​ക്ഷി​ക്കൂ​ടി​നു​ള്ളിൽ പൂ​ട്ടി​യി​ട്ട​യാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ ത​മാ​ശ​ക്ക്​ വേ​ണ്ടി​യാ​ണ്​ ഇ​ങ്ങ​നെ ചെ​യ്​​ത​തെ​ന്നാ​ണ്​ ഇ​മി​റാ​ത്തി​യാ​യ പ്ര​തി​യു​ടെ വി​ശ​ദീ​ക​ര​ണം. നാ​ല്​ ജീ​വ​ന​ക്കാ​രാ​ണ്​ ക്രൂ​ര​മാ​യ ത​മാ​ശ​ക്ക്​ ഇ​ര​യാ​യ​ത്. ദീ​ർ​ഘ​കാ​ല​മാ​യി ത​ന്റെ ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്​ ഇ​വ​രെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നും തൊ​ഴി​ലു​ട​മ​യാ​യ പ്ര​തി വി​ശ​ദീ​ക​രി​ക്കു​ന്നു. സ​ഹി​ഷ്​​ണു​താ വ​ർ​ഷ​ത്തി​ൽ തന്റെ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ദേ​ശം മ​ന​സി​ലാ​ക്ക​ണ​​മെ​ന്ന്​ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു​മു​ണ്ട്.

എ​ന്നാ​ൽ പ​ക്ഷി​ക്കൂ​ട്ടി​ൽ പൂ​ട്ടി​യി​ട്ട​വ​രെ ഫു​ട്​​ബാ​ൾ മ​ൽ​സ​ര​ത്തി​ൽ യു.​എ.​ഇ​ക്ക്​ പി​ന്തു​ണ ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത്​ വീഡിയോയിൽ കാ​ണാ​മെ​ന്ന്​ അ​റ്റോ​ർ​ണ്ണി ജ​ന​റ​ൽ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. കു​റ്റ​വാ​ളി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

യു.​എ.​ഇ. നി​യ​മ​പ്ര​കാ​രം കു​റ്റം ​ചെയ്​​തു​വെന്ന്​ മാ​ത്ര​മ​ല്ല സ​ഹി​ഷ്​​ണു​ത​യും ബ​ഹു​മാ​ന​വു​മി​ല്ലാ​ത്ത ന​ട​പ​ടി കൂ​ടി​യാ​ണി​ത്. ഇത്തരത്തിലുള്ള വി​വേ​ച​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​വ​സ​ര​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും തു​ല്ല്യ​മാ​യി​രി​ക്ക​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.