ആന്‍ഡി മറെ വിരമിക്കാൻ ഒരുങ്ങുന്നു

0

പരിക്ക് വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെ വിരമിക്കാൻ ഒരുങ്ങുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ അറിയിച്ചു. പരിക്കുകൾ കാരണം തനിക് ശെരിക്ക് കളിയ്ക്കാൻ സാധിക്കുന്നില്ല ഇങ്ങനെ കളിക്കുവാണേൽ അത് എന്റെ ശരീരത്തെയും ബാധിക്കും അതിനാലാണ് താൻ ഈ തീരുമാനം എടുതെതെന്ന് അദ്ദേഹം പറഞ്ഞു.

പരുക്ക് മൂലം കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് മറെയ്ക്ക് പിന്‍വാങ്ങിയിരുന്നു. ഇടുപ്പിലെ ശസ്ത്രക്രിയക്കു ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് മറെ മടങ്ങിയെത്തിയത്. എന്നാൽ അതിനു ശേഷവും ഓരോ പരിക്കുകൾ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.

Leave A Reply

Your email address will not be published.