തിരുവാഭരണ ഘോഷയാത്ര: സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഭീഷണി മൂലം; പന്തളം കൊട്ടാരം

0

പത്തനംതിട്ട: നിരന്തരമായി ഭീഷണി ലഭിച്ചതിനാലാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. തിരുവാഭരണം കൊണ്ടുപോയതുപോലെ തിരികെയെത്തില്ലെന്ന് കാട്ടി കത്തുകള്‍ ലഭിച്ചതായും ശശികുമാര വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

“തിരുവാഭരണങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് തുടക്കം മുതല്‍ തന്നെ ആശങ്കയുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേണ്ട സുരക്ഷ നല്‍കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എങ്കിലും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചത്.” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയുടെ ഭാഗത്ത് നിന്ന് സമയോചിതമായ നടപടിയുണ്ടായത് വളരെ ആശ്വാസകരമാണ്. പോലീസ് അത് കൃത്യമായി പാലിക്കുകയാണെങ്കില്‍ ഇക്കൊല്ലവും മകരവിളക്കുത്സവം ഭംഗിയായി നടത്താന്‍ സാധിക്കുമെന്നും ശശികുമാരവര്‍മ പറഞ്ഞു.

Leave A Reply

Your email address will not be published.