ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആണെങ്കിൽ അദ്ദേഹത്തിന് മാതൃക ദുബായ് ഷേഖ്

0

ദു​ബൈ: ദുബായ് സന്ദർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആവേശം കൊള്ളിക്കുന്ന ഭരണ സംസ്കാരമാണ് അനുഭവഭേദ്യമായതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.ഇ​ന്ത്യ​യു​ടെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി രാ​ഹു​ൽ ആയിത്തീരുമെങ്കിൽ അ​ദ്ദേ​ഹം മാ​തൃ​ക​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നെ​യാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്​​ച ശൈ​ഖ്​ മു​ഹ​മ്മ​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ ശേ​ഷം അ​ത്ര​മേ​ൽഊർ​ജ്വ​സ്വ​ല​നും പ്ര​ചോ​ദി​ത​നു​മാ​യി​രു​ന്നു കോ​​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ.

വൈ​കീ​ട്ട്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ത​ന്റെ പ്ര​ഭാ​ഷ​ണം തു​ട​ങ്ങി​യ​തും ശൈ​ഖ്​ മു​ഹ​മ്മ​ദി​ൽ ദ​ർ​ശി​ച്ച നേ​തൃ​ഗു​ണ​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു കൊ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദും രാ​ഹു​ലും ച​ർ​ച്ച ചെ​യ്​​തു. ഈ ​ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​ത്​ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്കും എ​ല്ലാ വി​ധ​ത്തി​ലും ഗു​ണ​ക​ര​മാ​കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

വി​വി​ധ സം​സ്​​കാ​ര​ങ്ങ​ൾ ത​മ്മി​ലെ സം​വാ​ദ​ങ്ങ​ളു​ടെ​യും സ​മു​ഹ​ങ്ങ​ൾ ത​മ്മി​ലെ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ൻറെയും പ്രാ​ധാ​ന്യ​വും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ടു​ത്തു പ​റ​ഞ്ഞു. യു.​എ.​ഇ സ​മ​സ്​​ത മേ​ഖ​ല​ക​ളി​ലും കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ളും സ​ഹി​ഷ്​​ണു​ത​ക്കും തു​ല്യ​ത​ക്കും ന​ൽ​കു​ന്ന ഊ​ന്ന​ലും ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ സ്വീ​ക​രി​ക്കാ​വു​ന്ന മാ​തൃ​ക​യാ​ണെ​ന്ന്​ രാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ. ​സാം പി​ത്രോ​ഡ, മു​ര​ളി ദി​യോ​റ എ​ന്നി​വ​ർ​ക്കൊ​പ്പം എ​ത്തി​യ രാ​ഹു​ലി​നെ ദു​ബൈ ഉ​പ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നൊ​പ്പം എ​തി​രേ​റ്റ​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ തന്റെ പു​സ്​​ത​ക​ങ്ങ​ളും സ​മ്മാ​ന​മാ​യി ന​ൽ​കി.

Leave A Reply

Your email address will not be published.