ഹർത്താൽ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം.

0

അഞ്ചൽ: ശബരിമല കർമസമിതിയുടെ ഹർത്താലിനിടയിൽ കരുകോണിൽ അക്രമങ്ങൾ നടത്തിയവരെ അറസ്റ്റ്‌ ചെയ്യണമെന്ന് സി.പി.എം. അഞ്ചൽ ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ ആവശ്യപ്പെട്ടു. ഇതിൽ ആറുപേരെ അറസ്റ്റ്‌ ചെയ്തെങ്കിലും മറ്റുള്ളവർ പ്രദേശത്ത് സ്വൈരവിഹാരം നടത്തുകയാണ്. ഇവരെയും അറസ്റ്റ്‌ ചെയ്യണമെന്നും പരമാവധിശിക്ഷ ലഭിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.