ആ​ല​പ്പാ​ട്: ഖ​ന​നം നി​ർ​ത്താ​തെ ച​ർ​ച്ചക്ക് തയ്യാറല്ലെന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ

0

കൊ​ല്ലം: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​നത്തില്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സ​മ​ര​സ​മി​തി. ഖ​ന​നം നി​ർ​ത്താ​തെ ആ​രു​മാ​യും ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എന്നാല്‍, ഖ​ന​നം നി​ർ​ത്തി​യ​തി​നു ശേ​ഷ​മാ​കാം ച​ർ​ച്ച​യെ​ന്ന് ​നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ നേരത്തെ അ​റി​യിച്ചിരുന്നു. അ​ശാ​സ്ത്രീ​യ ഖ​ന​നം പാ​ടില്ലെന്ന് ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​യു​ടെ ശു​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും മേ​ഴ്സി​ക്കു​ട്ടി​മ്മ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave A Reply

Your email address will not be published.