കു​വൈ​ത്തി വ​നി​ത​ക​ളോട് കളിക്കരുത് ; അടിച്ചു ക​ര​ണം പൊ​ട്ടിക്കും

0

കു​വൈ​ത്ത്​ സി​റ്റി: ഇന്ത്യൻ പെൺകുട്ടികളും സ്ത്രീകളും പകലോ രാത്രിയിലോ സുരക്ഷിതരല്ലെന്നു ‘നിർഭയ’പോലുള്ള കേസുകൾ കാണിച്ചു തന്നിട്ടുണ്ട്. അതേ സമയം ഏ​തു​ പാ​തി​രാ​വി​ലും ഒ​രു പെ​ൺ​കു​ട്ടി​ക്ക്​ ഇ​റ​ങ്ങി​ന​ട​ക്കാ​വു​ന്ന സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​മാ​ണ്​ കു​വൈ​ത്തി​ലു​ള്ള​ത്. ആ​രും അ​വ​ളെ തൊ​ടാ​ൻ ധൈ​ര്യ​പ്പെ​ടി​ല്ല. മോ​ഷ​ണ​വും ക​വ​ർ​ച്ച​യു​മെ​ല്ലാം ഉ​ണ്ടെ​ങ്കി​ലും അ​ടു​ത്ത​കാ​ല​ത്തൊ​ന്നും സ്​​ത്രീ​ക​ൾ തെ​രു​വി​ൽ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

2010ലാ​ണ്​ അ​വ​സാ​ന​മാ​യി ഇ​ത്ത​ര​മൊ​രു കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​നി അ​ഥ​വാ ഒ​രു സാ​മൂ​ഹി​ക​വി​രു​ദ്ധ​ന്​ ഇ​രു​ളി​​ന്റെ മ​റ​വി​ൽ പൈ​ശാ​ചി​ക മ​ന​സ്സ്​ ഉ​ണ​ർ​ന്നെ​ന്നി​രി​ക്കട്ടെ , അ​ടി​ച്ച്​ ക​ര​ണം പൊ​ട്ടി​ക്കാ​ൻ ക​രു​ത്തു​നേ​ടു​ക​യാ​ണ്​ ഇ​വി​ടെ ഒ​രു​കൂ​ട്ടം പെ​ൺ​കു​ട്ടി​ക​ളും സ്​​ത്രീ​ക​ളും.

നാ​ലു മു​ത​ൽ 50വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള 120 സ്​​ത്രീ​ക​ളാ​ണ്​ കു​വൈ​ത്ത്​ സി​റ്റി​യി​ൽ ‘ക​ജു​കെ​ൻ​ബോ’ എ​ന്ന ആ​യോ​ധ​ന​ക​ല അ​ഭ്യ​സി​ക്കു​ന്ന​ത്. ക​രാട്ടേ , ജൂ​ഡോ, കെ​ൻ​പോ, ബോ​ക്​​സി​ങ്​ എ​ന്നീ നാ​ല്​ ആ​യോ​ധ​ന ക​ല​ക​ളു​ടെ സ​മ്മി​ശ്ര​രൂ​പ​മാ​ണ്​ ‘ക​ജു​കെ​ൻ​ബോ’. അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ അ​ഭ്യാ​സം പ​ഠി​ച്ചു​വ​ന്ന ഫൈ​സ​ൽ അ​ൽ ഗ​രീ​ബ്​ ആ​ണ്​ ഗു​രു. 2014ലാ​ണ്​ അ​ദ്ദേ​ഹം ഈ ​അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സ്വ​യം​പ്ര​തി​രോ​ധ​ത്തി​ന്​ സ്​​​ത്രീ​ക​ളെ പ്രാ​പ്​​ത​രാ​ക്കു​ക​യാ​​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. എ​ന്നാ​ൽ, അ​തു​ മാ​ത്ര​മ​ല്ല പ്ര​യോ​ജ​ന​മെ​ന്ന്​ പ​ഠി​താ​ക്ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ.

Leave A Reply

Your email address will not be published.