കുളമ്പുരോഗ ഭീഷണി; വയ്യാങ്കര ചന്ത പൂട്ടി

0

ശാസ്താംകോട്ട : കുളമ്പുരോഗ ഭീഷണിയെത്തുടർന്ന് ശൂരനാട് വടക്ക് വയ്യാങ്കര കാലിച്ചന്തക്ക് പൂട്ടുവീണു . ജില്ലയിലെ മറ്റ് കാലിച്ചന്തകൾക്കൊപ്പമാണ് വയ്യാങ്കരയും അടച്ചത്. ഇതുസംബന്ധിച്ച് നോട്ടീസും പതിച്ചു.

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കുളമ്പുരോഗം വ്യാപകമാകുന്നതായി കാണിച്ച് വ്യക്തികൾ അധികൃതർക്ക് പരാതിനൽകിയിരുന്നു . ഇതാണ് കാലിക്കച്ചവടത്തിന് താത്‌കാലിക നിരോധനത്തിന് കാരണമായത് . അന്യസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന കന്നുകാലികളാണ് കുളമ്പുരോഗങ്ങൾക്ക് കാരണമെന്ന കണ്ടെത്തലാണ് ഇതിന് കാരണമായി പറയുന്നത്.

കളക്ടറുടെ നിർദേശത്തെ തുടർന്നാണ് ചന്ത പൂട്ടിയത് . കഴിഞ്ഞ 28-നാണ് കളക്ടർ ഉത്തരവ് നൽകിയത്. എന്നാൽ വ്യാപകമായ രീതിയിൽ കുളമ്പുരോഗം ഇല്ലെന്നാണ് ചന്ത ഉടമകൾ പറയുന്നത്. ഭൂരിഭാഗം കന്നുകാലികൾക്കും കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.