പാചകവാതകം കൊണ്ടുവന്ന ലോറിയുടെ ഗ്ലാസ് തല്ലിത്തകർത്തു

0

ഓച്ചിറ : ഓച്ചിറ ഓങ്കാരം പാചകവാതക വിതരണ ഏജൻസിയിലേക്ക് പാരിപ്പള്ളിയിൽനിന്ന്‌ ഗ്യസ് സിലിൻഡറുമായി വന്ന ലോറി അഞ്ചംഗസംഘം തടഞ്ഞു . ലോറിയുടെ ഗ്ലാസ് പൊട്ടിക്കുകയും ഡ്രൈവറെ ക്രൂരമായി മർദിക്കുകയും ചെയ്തു . ലോറി ഡ്രൈവർ വർക്കല ഇടവ സ്വദേശി കൊച്ചുബാവയെ (45) പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത് .

സിലിൻഡറുമായി എത്തിയ ലോറി ഗോഡൗണിനുമുന്നിൽ തടയുകയായിരുന്നു . ഗ്യാസ് സിലിൻഡറുകൾ ഇറക്കാൻ സി.ഐ.ടി.യു. തൊഴിലാളികൾ അനുവദിച്ചില്ല. തുടർന്ന് സിലിൻഡർ ഇറക്കാതെ ലോറി പാരിപ്പള്ളിയിലേക്ക് തിരിച്ചുവിട്ടു. ദേശീയപാതയിൽ ഓച്ചിറ ക്ഷീര സഹകരണ സംഘത്തിനുസമീപം ലോറി എത്തിയപ്പോൾ അഞ്ചംഗസംഘം കാറിലെത്തി ലോറി തടയു കയായിരുന്നു . ലോറിയുടെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ഡ്രൈവറെ ലോറിയിൽനിന്ന്‌ പിടിച്ചിറക്കി മർദിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.