പ​രി​ഷ്ക​ര​ണം അനിവാര്യം; ദ​ജീ​ജി​ലെ ഇ​ഖാ​മ കാ​ര്യാ​ല​യം റി​ഗ്ഗ​ഇയിലേക്ക്

0

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് താ​മ​സ​കാ​ര്യ വ​കു​പ്പ്​ റി​ഗ്ഗഇ​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ദ​ജീ​ജി​ലെ ഇ​ഖാ​മ​കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

റി​ഗ്ഗ​ഇ​യി​ലെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ആ​സ്ഥാ​നം മാ​റ്റു​ന്ന​ത്. പു​തി​യ കാ​ര്യാ​ല​യം എ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന്​ പി​ന്നീ​ട്​ അ​റി​യി​ക്കും. ഇ​ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ലേ​തു​പോ​ലെ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഇ​ഖാ​മ കാ​ര്യാ​ല​യം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Leave A Reply

Your email address will not be published.