‘ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ’ സി​നി​മ​ പ്രദർശിപ്പിക്കുന്ന തീയറ്റർ അടിച്ചു തകർത്തു

0

കൊൽക്കത്ത : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതം സിനിമയാകുകയാണ്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരുന്ന തീയറ്റർ അടിച്ചു തകർത്തു.  ഇന്നലെയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം. ക്വ​സ്റ്റ് മാ​ളി​ൽ ഇ​നോ​ക്സ് മ​ൾ​ട്ടി​പ്ല​ക്സി​ൽ ആണ് ആക്രമണം നടന്നത്.

വൈകിട്ട് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ വന്ന് തീയറ്ററിൽ ഉണ്ടായിരുന്ന ആളുകളെ വിരട്ടി ഓടിച്ചു. എന്നിട്ട് തീയറ്റർ സ്ക്രീൻ അവർ വലിച്ച് കീറി. സി​നി​മ ഒ​രി​ട​ത്തും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​കേ​ഷ് സിം​ഗ് പ​റ​ഞ്ഞു.

അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഡോ. മൻമോഹൻ സിംഗ് ആയി അഭിനയിക്കുന്നത്. ചിത്രത്തിലെ അനുപം ഖേറിന്റെ ലുക്കും വീഡിയോയും വൈറലായിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ . ദ ആക്സിഡന്റല്‍ പ്രൈം സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്.

Leave A Reply

Your email address will not be published.