ഇന്ത്യ അപകടകരമായ അവസ്ഥയിൽ ; പ്രകാശ്കാരാട്ട്

0

കുവൈത്ത് സിറ്റി: ഇന്ത്യ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ആര്‍.എസ്.എസ്. നടത്തുന്നതെന്നും ഭരണഘടനയെ അപ്രസക്തമാക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ്കാരാട്ട്. കല കുവൈത്തിന്റെ നാല്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കി മതേതരത്വ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ മതേതര കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കല ജനറല്‍ സെക്രട്ടറി സജി തോമസ് സ്വാഗതവും നാഗനാഥന്‍ അധ്യക്ഷതയും വഹിച്ചു.

Leave A Reply

Your email address will not be published.