ദുബായ് ഷേഖുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

0

ദുബായ്: വ്യാഴാഴ്ച വൻ വരവേല്പ്പോടെ ദുബായിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ദുബായ് ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്നിഹിതനായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് രാഹുൽ ദുബായ് ഭരണാധികാരിയെ സന്ദർശിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.