കേരള പോലീസ് 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നു

0

തിരുവനന്തപുരം: സുരക്ഷാ പ്രാധാന്യം കൂടുതൽ വേണ്ട വ്യക്തികള്‍ക്കായി സംസ്ഥാന പോലീസ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍കൂടി വാങ്ങുന്നു. ഓപ്പണ്‍ ടെന്‍ഡറില്ലാതെ വാഹനങ്ങള്‍ വാങ്ങാനുള്ള പോലീസ് മേധാവിയുടെ നടപടിക്ക് സര്‍ക്കാര്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കി. നിലവില്‍ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കേരള പോലീസിനുണ്ട്.

1.10 കോടി രൂപ ചെലവില്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട്സ് കാറുകള്‍ വാങ്ങാനാണ് അനുമതി. 2017-ല്‍ ബെഹ്‌റ ഇതിനായി ടെന്‍ഡര്‍വിളിക്കാതെ നടപടികള്‍ തുടങ്ങിയെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്.

ഹിന്ദുസ്ഥാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍നിന്നാണ് കാര്‍ വാങ്ങുന്നത്. പോലീസ് മേധാവി ഓര്‍ഡര്‍ നല്‍കിയതിനെത്തുടര്‍ന്ന് 30 ശതമാനം തുക കമ്പനിക്ക് മുന്‍കൂറായി നല്‍കിയിരുന്നു. സുരക്ഷാകാരണങ്ങളാലും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ പ്രത്യേകതകളും കാരണം ഓപ്പണ്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാനാവാവില്ലെന്നായിരുന്നു പോലീസ് മേധാവി സര്‍ക്കാരിന് നല്‍കിയ വിശദീകരണം.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വിശിഷ്ടവ്യക്തികളുടെ സഞ്ചാരത്തിനായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശമുണ്ട്.

Leave A Reply

Your email address will not be published.