സ്ത്രീ പ്രവേശം: യഥാര്‍ഥവിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണ്  തന്റെ നിലപാടെന്ന് എ. പത്മകുമാര്‍

0

ശബരിമല:  യുവതീപ്രവേശന വിഷയത്തില്‍ യഥാര്‍ഥവിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണ്  തന്റെ നിലപാടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിശ്വാസത്തിന്റെ പേരു പറഞ്ഞിറങ്ങിയവരില്‍ കപടവിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് പുനപരിശോധനാഹര്‍ജി നല്‍കാതിരുന്നതെന്നും പത്മകുമാർ പറഞ്ഞു.

ശബരിമലയില്‍ തന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്ന വാദത്തോട് യോജിപ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍. തന്ത്രിയുടെ അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്മകുമാര്‍ നിലപാട് പരസ്യമാക്കിയത്. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ പറഞ്ഞു.

Leave A Reply

Your email address will not be published.