ഭരണഘടനയ്ക്കുള്ളില്‍ നിന്ന് രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കും; അമിത് ഷാ

0

ന്യൂഡല്‍ഹി:  അയോധ്യയിൽ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്നാണ് ബിജെപി നിലപാട‌െന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിട്ടുവീഴ്ചയില്ല. ഭരണഘടനയ്ക്കുള്ളില്‍ നിന്ന് ക്ഷേത്രം ഉടന്‍ നിര്‍മിക്കും. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രനിര്‍മാണത്തിന് തടയിടുന്നത് കോണ്‍ഗ്രസ‌ാണെന്നും അമിത് ഷാ പറഞ്ഞു.

രാമക്ഷേത്രനിർമാണത്തിന് ഓര്‍ഡിനൻസ് ഇറക്കുന്നത് കോടതിവിധിക്കു ശേഷം മതിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് തള്ളി ആർഎസ്എസ് നേരത്തെ രംഗത്തു വന്നിരുന്നു. ഈ സർക്കാരിന്റെ കാലത്തു തന്നെ രാമക്ഷേത്രം നിർമിക്കണമെന്നും വാഗ്ദാനം പാലിക്കാനാണ് ജനം ബിജെപിക്ക് ഭൂരിപക്ഷം നൽകിയതെന്നും ആർഎസ്എസ് വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.