തൈരില്‍ നിന്ന് നിരവധി ആരോഗ്യ ഗുണങ്ങള്‍

0

നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന തൈരിന്റെ ഗുണങ്ങൾ ചെറുതല്ല . ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് പലരും ശ്രമിക്കുന്നുണ്ട്. ഒരുപാട് പേര്‍ പണം ചികിത്സക്കായി അമിതമായി ചിലവഴിക്കുന്നുണ്ട്. ഒരു പനി വന്നാല്‍ ആദ്യം ആശുപത്രിയില്‍ പോയി ഗുളികളിള്‍ സ്വീകരിച്ചാലേ സമാധാനം ആകുകയുള്ളൂ. ഭയം എന്ന മറ്റൊരു അവസ്ഥയാണ് നമ്മളെ ഇതിലേക്ക് നയിക്കുന്നത്.

നിങ്ങള്‍ തയ്യാറാണോ ദിവസവും ഒരു കപ്പ് തൈര് കഴിക്കാന്‍. ആദ്യം അല്‍പം കഫത്തിന്‍റെ പ്രശ്നങ്ങളൊക്കെ ഉണ്ടാകും. ശീലമായി കഴിഞ്ഞാല്‍ അതൊക്കെ അങ്ങ് മാറിക്കൊള്ളും.

ആരോഗ്യത്തിന് പല വിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തൈര്. നമ്മെ അലട്ടുന്ന അനേകം പലവിധ അവസ്ഥകള്‍ക്കും തൈര് ഉത്തമ പരിഹാരമാണ്. തൈര് കഴിക്കുന്നതിന്‍റെ മുന്‍പ് അതിന്‍റെ ഗുണങ്ങളെക്കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

അമിതമായി കാല്‍സ്യം അടങ്ങിയിരിക്കുന്നു
കാല്‍സ്യം തൈരില്‍ അമിതമായി അടങ്ങിയിട്ടുണ്ട്. ഈ കാല്‍സ്യം. എല്ലിന്‍റെ ആരോഗ്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നണ് തൈര്. തേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

നല്ല ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു

നല്ല ബാക്ടീരിയകളുടെ കലവറയാണ് തൈര്. ഇത് കുടല്‍ കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഒരേപോലെ പരിഹാരം കാണുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പലരും ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം അല്ലെങ്കില്‍ കഴിക്കുമ്പോള്‍ തൈര് കഴിക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഈ നല്ല ബാക്ടീരിയകള്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം, അമിതവണ്ണം, അണുബാധ തുടങ്ങിയ ഇത്തരം പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും തൈര് സഹായിക്കുന്നു

വിറ്റാമിന്‍ കലവറ

ധാരാളം വിറ്റാമിനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവയെക്കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.