ലോക് സഭ തിരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് അമിത് ഷാ

0

ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രണ്ട് ദിവസത്തെ പാർട്ടി നാഷണൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ ബിജെപി സർക്കാരിനായി. രാജ്യത്തിന് പുതിയ ദിശാ ബോധം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായെന്നും അദ്ദേഹം പറഞ്ഞു.

ജി എസ് ടി വ്യാപാര മേഖലയെ ശക്തിപ്പെടുത്തിയെന്ന് അമിത് ഷാ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎ സർക്കാരിനെയും വാനോളം പുകഴ്ത്തിയാണ് അമിത് ഷാ സംസാരിച്ചത്. രാജ്യത്തിന് പുതിയ ദിശാ ബോധം നൽകാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനായെന്നും അമിത് ഷാ അവകാശപ്പെട്ടു. ഒരുകാലത്ത് കോൺഗ്രസ് ഒരുവശത്തും മറ്റ് പാർട്ടികൾ എതിർചേരിയിലുമായിരുന്നു. എന്നാൽ ഇന്ന് ബിജെപിയും മറ്റുള്ള പാർട്ടികളും എന്ന നിലയിലാണ് കാര്യങ്ങൾ. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ സ്വീകാര്യതയാണ് ഇത് തെളിയികുന്നതെന്നും അമിത് ഷാ പറഞ്ഞു.

മുമ്പ് ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് അത് 16 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽപ്പോലും സർക്കാർ രൂപീകരിക്കാൻ ശേഷിയുള്ള ശക്തിയായി ബിജെപി വളർന്നു കഴിഞ്ഞു. രാജ്യത്തെ പാവപ്പെട്ടവർക്കായി മികച്ച പ്രവർത്തനം നടത്താൻ മോദി സർക്കാരിനായി. 70 വർഷത്തോളം കോൺഗ്രസ് ഭരിച്ചപ്പോൾ പാവപ്പെട്ടവർക്ക് അവഗണന മാത്രമായിരുന്നു ഫലമെന്നും അമിത് ഷാ പറഞ്ഞു.

Leave A Reply

Your email address will not be published.