മൃതദേഹം കൊണ്ടുപോകുന്നതിനു നിശ്ചിതനിരക്ക്: ബഹ്റൈൻ യാത്രാ സമിതി സ്വാഗതം ചെയ്തു

0

ബഹ്റൈൻ യാത്രാ സമിതി മൃതദേഹം കൊണ്ടുപോകുന്നതിനു നിശ്ചിതനിരക്ക് എയർഇന്ത്യ ഈടാക്കാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്തു. എല്ലാ വിമാനക്കമ്പനികളും ഇതു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ച നിരക്ക് പഴയതിനെക്കാളും കൂടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ നിരക്ക് കൃത്യമായി അറിയാൻ യാത്ര സമിതി എയർ ഇന്ത്യ ബഹ്‌റൈൻ കൺട്രി മാനേജരുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സുപ്രീംകോടതിയിൽ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഫയൽ ചെയ്ത കേസിൽ കക്ഷി ചേരുമെന്നും അറിയിച്ചു.

Leave A Reply

Your email address will not be published.