തീവണ്ടി തടഞ്ഞ സംഭവം; 300 പേർക്കെതിരേ കേസ്

0

കൊച്ചി: പൊതു പണിമുടക്കിനിടയിൽ  തീവണ്ടി തടഞ്ഞ സംഭവത്തിൽ ജില്ലയിൽ 300 പേർക്കെതിരേ  കേസെടുത്തു. എറണാകുളം നോർത്ത്, കളമശ്ശേരി, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ തീവണ്ടികൾ തടഞ്ഞ സംഭവത്തിലാണ് ഇവർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തിരിക്കുന്നത് . പണിമുടക്കിന്റെ ആദ്യ ദിവസം തൃപ്പൂണിത്തുറയിൽ തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ തടഞ്ഞ 50 പേർക്കെതിരേ കേസെടുത്തു.

ബുധനാഴ്ച കളമശ്ശേരിയിൽ കോട്ടയം-നിലമ്പൂർ പാസഞ്ചർ തടഞ്ഞ സംഭവത്തിൽ 50 പേർക്കെതിരേയും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്‌പ്രസ് തടഞ്ഞ 200 പേർക്കെതിരേയുമാണ് കേസെടുത്തിട്ടുള്ളത്. പ്രതികൾക്ക് ഉടൻ നോട്ടീസ് അയച്ചു തുടങ്ങുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.