ഉപ്പളയിൽ അടിയന്തരമായി പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന് ശുപാർശ

0

കാസർകോട്: വടക്കേ അതിർത്തിയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വിഭജിച്ച് ഉപ്പളയിൽ പുതിയ സ്റ്റേഷൻ അടിയന്തരമായി തുടങ്ങണമെന്നഭ്യർഥിച്ച് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ടയച്ചു. വിഭാഗീയ സംഘർഷം ഏതുസമയത്തും പൊട്ടിപ്പുറപ്പെടാവുന്ന മേഖലയാണിതെന്നും നിലവിലെ സംവിധാനം കൊണ്ട് നേരിടുക പ്രയാസമായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നാദാപുരം മാതൃകയിൽ ഉപ്പളയിൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുടങ്ങണമെന്നും ജില്ലയ്ക്ക് 75 പേർ വീതമുള്ള രണ്ട് കമ്പനി പോലീസിനെയും 15 ജീപ്പും 20 ബൈക്കും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ ഹർത്താലുകളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ശുപാർശ.

Leave A Reply

Your email address will not be published.