എറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളില്‍ ഒന്നാം സ്ഥാനം വിരാടിന്

0

കഴിഞ്ഞ വര്‍ഷം രാജ്യത്ത് എറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി.പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍ ആണ് ഇടം പിടിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ദീപിക നിലവില്‍ 21 ബ്രാന്‍ഡുകളുടെ പ്രചാരകയാണ്.

ഒന്നാം സ്ഥാനത്ത് എത്തിയ വിരാട് നിലവില്‍ 24 ബ്രാന്‍ഡുകളുടെ അംബാസിഡറാണ്. ക്രിക്കറ്റിലെ സൂപ്പര്‍ താരത്തിന്റെ മൂല്യം 17.08 കോടി ഡോളറാണ്,ഏതാണ്ട് 1200 കോടി രൂപ. വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കയും ചേര്‍ന്ന് ഏകദേശം നാല്‍പതോളം വ്യത്യസ്ത ബ്രാന്‍ഡുകളാണ് പ്രചാരണം ചെയ്യുന്നത്.ദീപികയുടെ താരമൂല്യം ഏകദേശം 10.25 കോടി ഡോളര്‍ അഥവാ 720 കോടി രൂപയാണ്. ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് എന്ന സ്ഥാപനമാണ് പട്ടിക പുറത്തുവിട്ടിരുന്നത്.

വിരാടിനും ദീപികയ്ക്കും പിന്നില്‍ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് എത്തിയിരിക്കുന്നത്. അക്ഷയ്കുമാറിനു പിന്നാലെ രണ്‍വീര്‍ സിങ്,ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍,ആലിയ ഭട്ട്,വരുണ്‍ ധവാന്‍,ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.

 

Leave A Reply

Your email address will not be published.