ലോകത്തിലെ ഏറ്റവും വലിയ ലോഡ് കാനഡയിൽ

0

കാനഡയിലെ ആൽബർട്ടയിലൂടെ പോകുന്ന ഏറ്റവും വലിയ ലോഡ്. ഉയരം 300 അടി, ഭാരമോ 900 ടൺ, അത് വലിക്കുന്ന വാഹനവ്യൂഹത്തിന്റെ ആകെ നീളം 590 അടി. കാനഡയിലെ ഹേർട്ട് ലാൻഡ് പെട്രോകെമിക്കൽ കോപ്ലക്സിലേയ്ക്കാണ് ഇത്രവലിയ ലോഡ് എത്തിയത്. പ്രൊപൈൻ, പ്ലാസ്റ്റിക്കാക്കി മാറ്റുന്ന വലിയ റിയാക്ടറായിരുന്നു ലോഡ്. 6 ലോറികളും രണ്ട് ട്രെയിലറുകളും ചേർന്ന് വഹിച്ച ലോഡ് ഏകദേശം 40 കിലോമീറ്റർ വരുന്ന ദൂരം പിന്നിടാൻ എടുത്തത് 4 ദിവസമാണ്.

മാമത്ത് എന്ന ഹെവി ട്രാൻസ്പോർട്ട് കമ്പനിയാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് പൈപ്പ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സെൽഫ് പ്രൊപ്പൽഡ് മോ‍ഡുലാർ ട്രാൻസ്പോർട്ടർ ഉപയോഗിച്ച് നീക്കിയ പൈപ്പിനെ വലിക്കാൻ 6 ലോറികൾ വരെ ഉപയോഗിച്ചു. റിയാക്ടർ കയറ്റിയ സെൽഫ് പ്രൊപ്പൽഡ് മോ‍ഡുലാർ ട്രാൻസ്പോർട്ടർ ട്രെയിലറിനും വലിക്കാൻ ഉപയോഗിച്ച 6 ലോറികൾക്കും അടക്കം ഏകദേശം 900 ൽ അധികം ടയറുകളുണ്ടായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.