ഹാർലിയുടെ ഇലക്ട്രിക് ബൈക്ക് 180 കിലോമീറ്റർ സ്പീഡിൽ

0

മോട്ടോർ സൈക്കിൾ പ്രേമികൾക്ക് ഹരം കൂട്ടാൻ യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ ആദ്യ വൈദ്യുത മോട്ടോർ സൈക്കിൾ ലാസ് വെഗാസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി ഇ എസ്)യിൽ പുറത്തിറക്കി . സാംസങ് എസ് ഡി ഐ കമ്പനിയുടെ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന ‘ലൈവ് വയറി’ന്റെ രംഗപ്രവേശം സാംസങ് തന്നെയാണു സ്ഥിരീകരിച്ചത്. ഹാർലിയുടെ ആദ്യ വൈദ്യുത ബൈക്കിനായി ലിതിയം അയോൺ സെല്ലുകളാണ് സാംസങ് എസ് ഡി ഐ വികസിപ്പിച്ചത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ ‘ലൈവ് വയർ’ 180 കിലോമീറ്റർ ഓടുമെന്നാണു പ്രതീക്ഷ; നിശ്ചലാവസ്ഥയിൽ നിന്ന് വെറും മൂന്നര സെക്കൻഡിൽ ബൈക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുകയും ചെയ്യും.

ഓഗസ്റ്റോടെ ഡെലിവറി ആരംഭിക്കുമെന്നു കരുതുന്ന ‘ലൈവ് വയറി’ന് 29,799 ഡോളർ(ഏകദേശം 20.96 ലക്ഷം രൂപ) ആണു വില. അടുത്ത വർഷത്തോടെ ഹാർലി ‘ലൈവ് വയർ’ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ. ‘ലൈവ് വയറി’നു പുറമെ മറ്റു വൈദ്യുത ബൈക്ക് മാതൃകകളും ഹാർലി ഡേവിഡ്സൻ സി ഇ എസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്; ഇവ മിക്കവാറും 2022ൽ വിപണിയിലെത്തുമെന്നാണു സൂചന.

Leave A Reply

Your email address will not be published.