ഭാരതീയരെ ബഹിരാകാശത്തേക്കയക്കാൻ ഗഗന്‍യാന്‍ ദൗത്യം 2021 ല്‍

0

ബെംഗളൂരു: ഇന്ത്യ ബഹിരാകാശ ഗവേഷണങ്ങളുടെ കൊടുമുടിയിലേക്ക് എത്തിച്ചേരാൻ പോവുകയാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കുമെന്ന് ഐഎസ്ആര്‍ഒ. വെള്ളിയാഴ്ച ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് പ്രഖ്യാപനം നടത്തിയത്.

മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി. 10,000കോടി രൂപ ദൗത്യത്തിനായി കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മനുഷ്യരില്ലാതെ 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കും. ദൗത്യങ്ങള്‍ക്കുള്ള ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നല്‍കും.

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ഈ വ്ര‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും എന്നും ഐഎസ് ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ വ്യക്തമാക്കി .

Leave A Reply

Your email address will not be published.