തിരുവല്ല ബൈപ്പാസ് നിർമാണം ; കാടുതെളിക്കൽ തുടങ്ങി

0

തിരുവല്ല: ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കാടുതെളിക്കൽ ആരംഭിച്ചു . രാമഞ്ചിറ ഭാഗത്താണ് കാടുവെട്ടിത്തെളിക്കുന്നത് . ശേഷം അതിർത്തി നിർണയിച്ച് റോഡ് നിരപ്പാക്കും.

പാതയുടെ മറുഭാഗമായ മഴുവങ്ങാട് റോഡ് നിർമാണം മുക്കാൽഭാഗം പൂർത്തിയായപ്പോഴാണ് 2017-ൽ കരാർ ഉപേക്ഷിച്ചത് . ഇവിടെ അരയടികൂടി മണ്ണിറക്കി നിരത്തിയശേഷം ടാർചെയ്യും. ബി വൺ റോഡുവരെയുള്ള ഭാഗം മൂന്ന് മാസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കും . മഴുവങ്ങാട് പുഞ്ചയിൽ റോഡിന്റെ അന്തിമ ഘട്ടപണികൾ, ഫ്ളൈഓവറിൽ പൂർത്തീകരണപ്പണികൾ, രാമഞ്ചിറയിൽ പില്ലർ വാർപ്പ് എന്നീ പണികൾ ഒരേസമയം നടത്തുമെന്ന് കെ.എസ്.ടി.പി. സംഘം പറഞ്ഞു.

Leave A Reply

Your email address will not be published.