മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

0

ആലപ്പുഴ: മത്സ്യബന്ധന യാനങ്ങൾക്കായി ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്നു. 2012 ജനുവരി മുതൽ രജിസ്റ്റർ ചെയ്ത യാനങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. 10 മീറ്ററിൽ താഴെ നീളമുള്ളതും 10-15 മീറ്ററിനിടയിൽ ഒ.എ.എൽ ഉള്ളതുമായ പരമ്പരാഗത യാനങ്ങൾക്കാണ് നടപ്പുവർഷം ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. യാനത്തിന്റെ ഉടമസ്ഥൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള വ്യക്തിയായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടവർ പ്രീമിയം തുകയുടെ 10 ശതമാനം ഗുണഭോക്തൃവിഹിതമായി അടയ്ക്കണം. . അപേക്ഷ ഫോറം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും അതത് മത്സ്യഭവൻ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 15 വൈകിട്ട് അഞ്ചു വരെ അതത് ഓഫീസുകളിൽ സ്വീകരിക്കും.

Leave A Reply

Your email address will not be published.