അറിഞ്ഞോ ? 2G, 3G ഫോണുകളുടെ അമിത ഉപയോഗം ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്ന്

0

ഈ യുഗത്തിൽ മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കുക എന്നത് ചിന്തനീയമേ അല്ല .പക്ഷേ അമിതമായി സ്‍മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‍നങ്ങള്‍ ഉണ്ടാക്കുമെന്നത് പുതിയ തിരിച്ചറിവല്ല. 2G, 3G സെല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഒരു പഠനത്തില്‍ തിരിച്ചറിഞ്ഞത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എന്ന സര്‍ക്കാര്‍ ആരോഗ്യ സംഘടനയുടെ കീഴിലുള്ള നാഷണല്‍ ടോക്സിക്കോളജി പ്രോഗ്രാം (NTP) ആണ് 2ജി, 3ജി ഫോണുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ (RFR) ഉപയോഗപ്പെടുത്തുന്ന 2ജി, 3ജി ഫോണുകളിലാണ് അപകടസാധ്യത കൂടുതല്‍. ഹൃദയ ട്യൂമറുകള്‍, തലച്ചോറ്, അഡ്രിനാലിന്‍ ഗ്രന്ഥി എന്നിവിടങ്ങളാണ് ആര്‍എഫ്‍ആര്‍ മൂലമുള്ള ക്യാന്‍സര്‍ കൂടുതലുണ്ടാകുന്നത്.

ഇതില്‍ ഹൃദയത്തിലുണ്ടാകുന്ന ട്യൂമറുകള്‍ മനുഷ്യരില്‍ വളരെ അപൂര്‍വമാണെന്നും പഠനം പറയുന്നു. എലികളിലാണ് ഗവേഷണം നടന്നത്. അതുകൊണ്ടുതന്നെ പൂര്‍ണമായും പഠനഫലം മനുഷ്യരെ ബാധിക്കുമെന്ന് കരുതാനാകില്ല. എന്നാലും ആരോഗ്യം എന്നത് മറന്ന് കളയാവുന്ന ഒന്നല്ല.

Leave A Reply

Your email address will not be published.