രാഹുല്‍ ഗാന്ധിയുടെ സന്ദർശനം കർശനസുരക്ഷാസന്നാഹത്തോടെ

0

ദുബായ്: രാഹുൽ ഗാന്ധിയെ യുഎഇ വരവേൽക്കുന്നതിൽ കർശനമായ സുരക്ഷാ സന്നാഹങ്ങളാണ് പൊതുസമ്മേളന വേദിയിലും ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും അനുമതിയില്ല. ആവശ്യമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കോൺഗ്രസിന്റെ വിവിധ സോഷ്യൽ മാധ്യമങ്ങളിലൂടെ എടുക്കാം എന്നാണ് മാധ്യമപ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുസമ്മേളനം ഒഴിച്ചുള്ള ഒരു പരിപാടിയിലേക്കും മാധ്യമപ്രവർത്തകർക്ക് പ്രവേശനവുമില്ല.

കോൺഗ്രസിനോളമോ അതിലേറെയോ ആവേശത്തോടെയാണ് മുസ്‌ലിംലീഗും കെ.എം.സി.സി.യും രാഹുലിനായി ഒരുക്കങ്ങൾ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാൻ രാഹുലിന് മാത്രമേ കഴിയൂവെന്നും ഇതാണ് അതിനുള്ള സമയമെന്നുമാണ് ലീഗ് നേതാക്കളും അണികളെ ഓർമിപ്പിക്കുന്നത്. അമ്പത് പേർക്കിരിക്കാവുന്ന എണ്ണൂറോളം ബസുകളാണ് പ്രവർത്തകരെ കൊണ്ടുവരാനായി സജ്ജീകരിച്ചിരിക്കുന്നത്. കാൽ ലക്ഷത്തിലേറെ പേർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പരിപാടിയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. സെക്രട്ടറി ഹിമാംശു വ്യാസ് പറഞ്ഞത്.

എന്നാൽ നാൽപ്പതിനായിരത്തോളം പേർ എത്തുമെന്നാണ് പ്രാദേശിക നേതാക്കളുടെ അവകാശ വാദം. ഒരാഴ്ചക്കിടയിൽ നിരവധി നേതാക്കളാണ് കേരളത്തിൽനിന്ന് പരിപാടിയുടെ പ്രചാരണത്തിനായി ഇവിടെയെത്തി ക്യാമ്പ് ചെയ്യുന്നത്

Leave A Reply

Your email address will not be published.