മോദി സിനിമയെ ട്രോളി മുരളി ഗോപി: ‘ബയോപ്പിക്കുകള്‍’ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസം.”

0

കൊച്ചി : നരേന്ദ്രമോദിയുടെ സിനിമയെ ട്രോളി നടനും തിരക്കഥാക്കൃത്തുമായ മുരളി ഗോപി രംഗത്തെത്തി . ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചില ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്താണ് അദ്ദേഹം ട്രോളിയത്.
ഈ ഇടക്ക് പ്രഖ്യാപിച്ച സാക്ഷാല്‍ നരേന്ദ്രമോദിയുടെ കഥ പറയുന്ന ചിത്രത്തെയാണ് പ്രധാനമായും അദ്ദേഹം പരിഹസിച്ചത് .

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ നാള്‍ മുതല്‍ ട്രോളന്മാരുടെ സ്ഥിരം ഇരയായി മാറി ഈ ചിത്രം. ബാല്‍ നരേന്ദ്ര തള്ളുകളും മറ്റും നിരത്തിയാണ് ട്രോളുകള്‍ എത്തുന്നത്. അതിനിടയില്‍ ആണ് മുരളി ഗോപിയുടെ വക ഈ പോസ്റ്റ്. “ഇലക്ഷന് തൊട്ടു മുന്‍പ് ‘ബയോപ്പിക്കുകള്‍’ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസം.” എന്ന് കളിയാക്കിയാണ് അദ്ദേഹം രംഗത്തെത്തിയത് .

ചരിത്രം എങ്ങനെ വളച്ചൊടിക്കപ്പെടുന്നു എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ കമ്മാരസംഭവത്തെ കുറിച്ച് രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല. കമ്മാരന്‍ നമ്പ്യാര്‍മാര്‍ വെള്ളത്തിരയിലൂടെ വീണ്ടും എത്തുന്നു എന്ന് പറയാതെ പറയുകയാണ് മുരളി ഗോപി.
ബിജെപിയുടെ പിന്തുണയോടെ ഒരുങ്ങുന്ന ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രം, താക്കറെയുടെ കഥ പറയുന്ന ചിത്രം കൂടെ വൈഎസ്ആറിന്റെ കഥ പറയുന്ന യാത്ര, എന്‍ടിആര്‍ എന്നീ ചിത്രങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു .

Leave A Reply

Your email address will not be published.