സ്വദേശിവത്കരണം വര്‍ധിപ്പിച്ച്‌ സൗദി

0

സൗദി അറേബ്യ : ടെലികോം-ഐടി മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കാന്‍ സൗദി ഭരണകൂടം നടപടികളാരംഭിച്ചു. 15,000 തൊഴിലവസരങ്ങള്‍ എങ്കിലും സ്വദേശികള്‍ക്കായി ഈ മേഖലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

കമ്പ്യൂട്ടർ എഞ്ചിനീയർ, നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്, സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ്‌ സ്വദേശിവൽക്കരണത്തിനു മുൻഗണന നൽകുന്നത്‌. ടെലികോം, ഐ ടി മന്ത്രാലയവും തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും സൗദി കൌൺസിൽ ഓഫ് ചേംബേഴ്‌സും മാനവശേഷി വികസന നിധിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave A Reply

Your email address will not be published.