ഔഷധിയുടെ പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്‌റ്രിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

0

ഔഷധിയുടെ പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്‌റ്രിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്‌തീൻ, വി.എസ്. സുനിൽകുമാർ എന്നിവരും സംബന്ധിക്കുമെന്ന് ഔഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.കുട്ടനെല്ലൂരിലെ ഔഷധസസ്യ വിജ്ഞാപന വ്യാപന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് കുട്ടനെല്ലൂർ ഔഷധി ഫാക്‌ടറി കോമ്പൗണ്ടിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. ഇവിടെ രണ്ടായിരം ചതുരശ്ര അടിയിൽ നിർമ്മിച്ച പോളിഹൗസിൽ മൂന്നൂറിലേറെ ഒൗഷധസസ്യങ്ങളുടെ പ്രദർശനമുണ്ടാകും. ഒൗഷധസസ്യങ്ങൾ വളർത്തിയെടുത്ത് ഒൗഷധ നിർമ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഔഷധി മാനേജിംഗ് ഡയറക്‌ടർ കെ.വി. ഉത്തമൻ, അംഗം എ.എസ്. കുട്ടി, വി. ഭൂഷൺ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.