‘വിജയ് സൂപ്പറും പൗര്‍ണമിയും’ ഇന്ന് തീയേറ്ററുകളിലെത്തുന്നു

0

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിക്കുന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ഇന്ന് റിലീസിനെത്തുന്നു. ‘ബൈസിക്കള്‍ തീവ്സ്’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഐശ്വര്യലക്ഷ്മി ആദ്യമായി ആസിഫിന്റെ നായികയായെത്തുകയാണ്. ഇവര്‍ക്കൊപ്പം ബാലു വര്‍ഗീസ്, ജോസഫ് അന്നംകുട്ടി ജോസ്, അജു വര്‍ഗീസ്, ദര്‍ശന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരു പ്രണയകഥ പറയുന്ന ചിത്രം കുടുംബപ്രേക്ഷകരെയാണ് ലക്ഷ്യം വെയ്ക്കുന്ന ഒരു ഫീൽഗുഡ് മൂവിയാണ്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’ നിർമ്മിക്കുന്നത്. സിദ്ധിഖ്,ശാന്തി കൃഷ്ണ,രണ്‍ജി പണിക്കര്‍ എന്നിവരാണ് മാറ്റ് താരങ്ങൾ.

Leave A Reply

Your email address will not be published.