48 മെഗാപിക്​സൽ പിൻ കാമറയുള്ള ഫോൺ പുറത്തിറക്കി ഷവോമി

0

ഷവോമി 48 മെഗാപിക്​സൽ പിൻ കാമറയുളള ഫോൺ​ പുറത്തിറക്കി. ഡ്യൂഡ്രോപ്​ ​േനാച്ചുമായെത്തുന്ന ഷവോമിയുടെ ആദ്യഫോണാണ്​ നോട്ട്​ 7. 2.5 ഡി ഗ്ലാസ്​ പാനലുമായിട്ടാണ്​ നോട്ട്​ 7​​​െൻറ വരവ്​. 2340×1080 പിക്​സൽ റെസലുഷനിലുള്ള 6.3 ഇഞ്ച്​ എൽ.സി.ഡി ഡിസ്​പ്ലേ, സ്​നാപ്​ഡ്രാഗൺ 660 പ്രൊസസർ, 6 ജി.ബി റാം 64 ജി.ബി സ്​റ്റോറേജ്​,4000 എം.എ.എച്ച്​ ബാറ്റി, ക്വുക്ക്​ ചാർജ്​ 4, യു.എസ്​.ബി ടൈപ്പ്​ സി എന്നിവയെല്ലാമാണ്​ ഫോണി​​​െൻറ പ്രധാന പ്രത്യേകതകൾ.

കാമറ തന്നെയാണ്​ ഷവോമിയുടെ പുതിയ ഫോണി​​​െൻറ ഹൈലൈറ്റ്​. 48+5 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറകളാണ്​ നോട്ട്​ 7ന്​ ഉള്ളത്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​​െൻറ സേവനവും ഇതിനൊപ്പം ഇണക്കിചേർത്തിരിക്കുന്നു. 13 മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ. ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കിയ എം.​െഎ.യു.​െഎ 10 ആയിരിക്കും ഒാപ്പറേറ്റിങ്​ സിസ്​റ്റം.

വിലയുടെ കാര്യത്തിലും ഫോണിലുടെ ഷവോമി ഞെട്ടിക്കുകയാണ്​. നോട്ട്​ 7​​​​െൻറ 3 ജി.ബി റാം 32 ജി.ബി റോം വകഭേദത്തിന്​ 10,000 രൂപയാണ്​ വില 4/64 ജി.ബി, 6/64 ജി.ബി വേരിയൻറുകൾക്ക്​ യഥാക്രമം 12,500, 14,500 എന്നിങ്ങനെയായിരിക്കും വില.

Leave A Reply

Your email address will not be published.