വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ക്ക് ജിയോ വിലങ്ങിട്ടു

0

വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ക്ക് ജിയോ പൂട്ടിട്ടതായി റിപ്പോര്‍ട്ട്.ഇന്‍റര്‍നെറ്റ് വിലക്കുകളെ മറികടക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഇത്തരം വെബ്സൈറ്റുകള്‍. ദ ക്വാര്‍ട്സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ആല്‍ഫ-ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നു. പിന്നാലെ നിരവധിയാളുകള്‍ ഇതേ കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.

hide.me, proxysite.com, hidester.com, kproxy.com, zend2.com, anonymouse.org, megaproxy.com, whoer.net, vpnbook.com പോലുള്ള പ്രോക്സി വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി എന്‍ഡി ടിവി ഗാഡ്ജെറ്റ് 360 വെബ്സൈറ്റ് സ്ഥിരീകരിക്കുന്നു.

Leave A Reply

Your email address will not be published.